സൈബര്‍ കുറ്റകൃത്യങ്ങളെ ചെറുക്കാന്‍ പദ്ധതിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഫിഷിങ്, സ്മിഷിങ്, സൈബര്‍ തട്ടിപ്പ് എന്നിവ നടത്തുന്ന വെബ്‌സൈറ്റുകളുടെ URL, ഫോണ്‍ നമ്പറുകള്‍, ഇ-മെയില്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഡാറ്റാബേസ് ഒരുക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പദ്ധതിയിടുന്നത്. ഇന്റഗ്രേറ്റഡ് സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റെ വെബ്‌സൈറ്റ് ഉപയോഗിച്ച് ജനങ്ങള്‍ക്ക് URL, ഫോണ്‍ നമ്പറുകള്‍, ഇ-മെയില്‍ ഐഡി, ബാങ്ക് അക്കൗണ്ട് നമ്പര്‍, upi ഐഡി, സോഷ്യല്‍ മീഡിയ അക്കൗണ്ട് എന്നിവയുടെയെല്ലാം നിയമസാധുത പരിശോധിക്കാന്‍ സാധിക്കും. സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പരാതിക്കാര്‍ നല്‍കുന്ന വിവരങ്ങള്‍ ഡാറ്റാബേസില്‍ ഉള്‍പ്പെടുത്തും.