Short Vartha - Malayalam News

രാജ്യത്ത് 18ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ ഉടന്‍ റദ്ദാക്കിയേക്കും

സൈബര്‍ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ തട്ടിപ്പുകളും തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഭാഗമായിട്ടാണ് തീരുമാനം. രാജ്യത്താകെ 18 ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ ടെലികോം കമ്പനികള്‍ ഉടന്‍ തന്നെ റദ്ദാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. മൊബൈല്‍ നെറ്റ്വര്‍ക്ക് ദുരുപയോഗം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പുകളും സൈബര്‍ കുറ്റകൃത്യങ്ങളും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി മെയ് 9ന് 28,200 മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ ടെലികോം കമ്പനികളോട് ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ആവശ്യപ്പെട്ടിരുന്നു.