Short Vartha - Malayalam News

കെ.കെ. ശൈലജയ്ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ വീണ്ടും കേസ്

കോഴിക്കോട് തൊട്ടില്‍പാലം സ്വദേശി മെബിന്‍ തോമസിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. വടകരയിലെ LDF സ്ഥാനാര്‍ത്ഥിയായ കെ.കെ ശൈലജയ്‌ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അശ്ലീല പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് DYFI പ്രാദേശിക നേതൃത്വം നല്‍കിയ പരാതിയിലാണ് നടപടി. കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കല്‍ എന്നിവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. കെ.കെ. ഷൈലജയ്‌ക്കെതിരായ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ആറാമത്തെ കേസാണിത്.