Short Vartha - Malayalam News

മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടി; കെ.കെ. ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി

അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നും 24 മണിക്കൂറിനുള്ളില്‍ പത്രസമ്മേളനം വിളിച്ച് മാപ്പ് പറയണമെന്നും ചൂണ്ടിക്കാട്ടിയാണ് ഷാഫി പറമ്പില്‍ നോട്ടീസ് അയച്ചിരിക്കുന്നത്. മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി തനിക്കെതിരെ ആരോപണമുന്നയിച്ചെന്നും തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മാപ്പ് പറയണമെന്നുമാണ് ഷാഫിയുടെ ആവശ്യം.