Short Vartha - Malayalam News

അശ്ലീല പോസ്റ്റ്; കെ.കെ. ശൈലജ നല്‍കിയ പരാതിയില്‍ കേസെടുത്തു

വടകരയിലെ LDF സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായ കെ.കെ. ശൈലജയ്‌ക്കെതിരെ അശ്ലീല പോസ്റ്റിട്ട കേസില്‍ കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിയായ ഗള്‍ഫ് മലയാളി കെ.എം. മിന്‍ഹാജിനെയാണ് മട്ടന്നൂര്‍ പോലീസ് പ്രതിയാക്കിയിരിക്കുന്നത്. ശൈലജയുടെ ചിത്രം മോര്‍ഫ് ചെയ്ത് മാനം ഇകഴ്ത്തി കാണിച്ചുവെന്നാണ് FIRല്‍ പറയുന്നത്. ഒപ്പം കലാപാഹ്വാനം നടത്തിയതിനുളള വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്.