Short Vartha - Malayalam News

ADGP എം. ആര്‍. അജിത്ത് കുമാര്‍ അവധിയില്‍ പ്രവേശിച്ചു

സ്വകാര്യ ആവശ്യത്തിനായി കുറച്ചു നാള്‍ മുമ്പ് നല്‍കിയ അപേക്ഷയിലാണ് ആഭ്യന്തര വകുപ്പ് ഇപ്പോള്‍ അവധിക്ക് അനുമതി നല്‍കിയിരിക്കുന്നത്. സെപ്റ്റംബര്‍ 14 മുതല്‍ 17വരെ 4 ദിവസത്തേക്കാണ് അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്. അജിത്ത് കുമാറിനെതിരെ ഫോണ്‍ ചോര്‍ത്തല്‍, കൊലപാതകം, സ്വര്‍ണ്ണക്കടത്ത് സംഘമായുള്ള ബന്ധം അടക്കം ഗുരുതര ആരോപണങ്ങളാണ് പി. വി. അന്‍വര്‍ ഉയര്‍ത്തിയത്. ഇതേ തുടര്‍ന്ന് അജിത്ത് കുമാറിനെതിരായ അന്വേഷണത്തിന് സര്‍ക്കാര്‍ പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.