Short Vartha - Malayalam News

KYC അപ്‌ഡേഷന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി പോലീസ്

KYC അപ്ഡേഷന്റെ പേരില്‍ ബാങ്കില്‍ നിന്നു വരുന്ന സന്ദേശത്തോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് KYC അപ്ഡേറ്റ് ചെയ്യാമെന്ന തരത്തിലാണ് തട്ടിപ്പുകള്‍ നടക്കുന്നതെന്ന് പോലീസ്. നിശ്ചിത സമയത്തിനുള്ളില്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് KYC അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ അക്കൗണ്ടും അക്കൗണ്ടിലുള്ള പണവും നഷ്ടപ്പെടുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പുകള്‍ നടക്കുന്നത്. വ്യാജ KYC ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടുകൂടിയാണ് തട്ടിപ്പിന്റെ ആദ്യഘട്ടം ആരംഭിക്കുന്നതെന്നും അതിനാല്‍ ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും പോലീസിന്റെ മുന്നറിയിപ്പില്‍ പറയുന്നു.