Short Vartha - Malayalam News

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട്; കൂടുതല്‍ നിയമനടപടികളിലേക്ക് കടന്ന് പ്രത്യേക അന്വേഷണ സംഘം

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ 20ലധികം മൊഴികള്‍ ഗൗരവതരമുള്ളതാണെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. പോക്സോ സ്വഭാവമുള്ള വെളിപ്പെടുത്തലില്‍ കേസെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. വെളിപ്പെടുത്തലില്‍ വീണ്ടും മൊഴിയെടുക്കാതെ നേരിട്ട് കേസെടുക്കാനാണ് തീരുമാനം. മൊഴി നല്‍കിയവരുടെ താല്‍പര്യം കൂടി അനുസരിച്ചാകും കേസെടുക്കുക. ഇവരുടെ പുതിയ മൊഴി ലഭിച്ചാല്‍ കേസെടുക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗത്തില്‍ തീരുമാനമായിരിക്കുന്നത്.