Short Vartha - Malayalam News

മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്‌തെന്ന പരാതി; സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര നല്‍കിയ പരാതിയാണ് തള്ളിയത്. മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ നിയമ നടപടികള്‍ സ്വീകരിക്കാന്‍ വകുപ്പില്ലെന്ന് പോലീസ് അനില്‍ അക്കരയെ അറിയിച്ചു. മാധ്യമപ്രവര്‍ത്തകരുടെ മൊഴിയെടുക്കുകയും തൃശൂര്‍ രാമനിലയത്തിലെ CCTV ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കേസെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയതെന്ന് പോലീസ് അറിയിച്ചു.