Short Vartha - Malayalam News

തൃശൂര്‍ പൂരത്തിനിടെ ആംബുലന്‍സ് ദുരുപയോഗം ചെയ്തു; സുരേഷ് ഗോപിക്കെതിരെ പരാതി

തൃശൂര്‍ പൂരം നിര്‍ത്തിവെച്ചതിന് പിന്നാലെ സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നതിനെതിരെ അഭിഭാഷകനായ അഡ്വക്കേറ്റ് കെ സന്തോഷ് കുമാര്‍ മോട്ടോര്‍ വാഹന വകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നല്‍കി. ചികിത്സ സംബന്ധമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ആംബുലന്‍സ് ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി. പൂരം നിര്‍ത്തിവച്ചതിന് പിന്നാലെ, മറ്റു വാഹനങ്ങള്‍ക്കു പ്രവേശനമില്ലാതെ അടച്ചിട്ട മേഖലയിലേക്ക് സുരേഷ് ഗോപി ആംബുലന്‍സില്‍ എത്തിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.