Short Vartha - Malayalam News

ശക്തന്‍ പ്രതിമ പുനര്‍നിര്‍മ്മാണം വൈകുന്നു; പ്രതിഷേധിച്ച് സുരേഷ്‌ഗോപി

KSRTC ബസിടിച്ച് തകര്‍ന്നുവീണ ശക്തന്‍ തമ്പുരാന്റെ പ്രതിമ 14 ദിവസത്തിനകം പുനസ്ഥാപിച്ചില്ലെങ്കില്‍ ശക്തന്റെ വെങ്കല പ്രതിമ താന്‍ പണിതു നല്‍കുമെന്ന് MP സുരേഷ് ഗോപി. പ്രതിമ 2 മാസം കൊണ്ട് പുനര്‍നിര്‍മ്മിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. ഇത് പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സുരേഷ് ഗോപിയുടെ പ്രതികരണം. ജൂണ്‍ 9നാണ് ശക്തന്‍ തമ്പുരാന്റെ പ്രതിമ KSRTC ബസ് ഇടിച്ച് തകര്‍ന്നു വീണത്. പ്രതിമയുടെ പുനര്‍നിര്‍മ്മാണത്തിന് വേണ്ടിയുള്ള ചെലവ് KSRTC വഹിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞിരുന്നു.