Short Vartha - Malayalam News

കേന്ദ്ര ടൂറിസം, പെട്രോളിയം സഹമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റു

കേരളത്തെ ടൂറിസം ഹബ്ബാക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ ആരും കണ്ടെത്താത്ത ടൂറിസം മേഖലകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കും. അടുത്ത വര്‍ഷം തൃശൂര്‍ പൂരം മികച്ച രീതിയില്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനവും സിനിമയും ഒരുമിച്ച് കൊണ്ടുപോകുമെന്നും മനസിലുള്ള കാര്യങ്ങള്‍ ക്യാബിനറ്റ് മന്ത്രിയെ അറിയിച്ച് വിശദമായ പദ്ധതികള്‍ തയാറാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.