Short Vartha - Malayalam News

ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ മാധ്യമങ്ങള്‍ക്കുള്ള തീറ്റ: സുരേഷ് ഗോപി

മലയാള സിനിമയില്‍ ഉയര്‍ന്നു വരുന്ന ലൈംഗികാരോപണങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങളോട് ക്ഷുഭിതനായി കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. പുതിയ ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് എല്ലാത്തിനും കോടതി ഉത്തരം പറയുമെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ മാധ്യമങ്ങള്‍ക്കുള്ള ഒരു തീറ്റയാണെന്നും നിങ്ങള്‍ അതുവെച്ച് കാശുണ്ടിക്കിക്കോളുവെന്നും നടന്‍ പറഞ്ഞു. ഒരു വലിയ സംവിധാനത്തെ നിങ്ങള്‍ തകിടം മറിക്കുകയാണ്. ആടിനെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കുകയാണ് നിങ്ങള്‍. മാധ്യമങ്ങള്‍ സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴി തെറ്റിക്കുകയാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.