Short Vartha - Malayalam News

മാര്‍ഗതടസമുണ്ടാക്കി; സുരേഷ് ഗോപിയുടെ പരാതിയില്‍ മാധ്യമങ്ങള്‍ക്കെതിരെ കേസെടുത്തു

തൃശൂര്‍ രാമനിലയത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകര്‍ തന്റെ വഴി തടസപ്പെടുത്തിയെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാതിയില്‍ തൃശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തു. മൂന്നു ചാനലുകള്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ക്കെതിരെയാണ് കേസ്. കേന്ദ്രമന്ത്രിയെ കാറില്‍ കയറാന്‍ സമ്മതിക്കാതെ മാധ്യമപ്രവര്‍ത്തകര്‍ തടഞ്ഞെന്നും സുരക്ഷാ ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നുമാണ് FIR ല്‍ പറയുന്നത്. അതേസമയം മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റിയെന്ന പരാതിയില്‍ സുരേഷ് ഗോപിക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.