Short Vartha - Malayalam News

വീട് പൂട്ടി യാത്രപോകുന്നവരുടെ ശ്രദ്ധയ്ക്ക്; നിര്‍ദേശവുമായി കേരള പോലീസ്

ഓണാവധിക്ക് വീട് പൂട്ടി യാത്രപോകുന്നവര്‍ക്ക് അക്കാര്യം അറിയിക്കാന്‍ സൗകര്യമൊരുക്കി കേരള പോലീസ്. പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ ആപ്പിലെ ലോക്ക്ഡ് ഹൗസ് ഇന്‍ഫര്‍മേഷന്‍ എന്ന സൗകര്യം ഇതിനായി ഉപയോഗിക്കാം. ഇപ്രകാരം അറിയിക്കുന്നവരുടെ വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങള്‍ പരമാവധി 14 ദിവസം വരെ പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും. യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷന്‍, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയല്‍വാസികളുടെയോ പേര്, ഫോണ്‍ നമ്പര്‍ എന്നിവ ആപ്പില്‍ നല്‍കേണ്ടതുണ്ട്.