Short Vartha - Malayalam News

പാഴ്‌സലില്‍ മയക്കുമരുന്നുണ്ടെന്ന് സന്ദേശം; തട്ടിപ്പില്‍ വീഴരുതെന്ന് കേരള പോലീസ്

നിങ്ങള്‍ അയച്ച പാഴ്‌സലില്‍ മയക്കുമരുന്ന് കണ്ടെത്തിയെന്നോ നിങ്ങള്‍ ഏതോ കുറ്റകൃത്യം ചെയ്തതായി തെളിവുണ്ടെന്നോ പറഞ്ഞ് പോലീസിന്റെയോ മറ്റേതെങ്കിലും അന്വേഷണ ഏജന്‍സിയുടെയോ പേരില്‍ ആരെങ്കിലും വിളിക്കുന്നത് തട്ടിപ്പാണെന്ന് കേരള പോലീസിന്റെ മുന്നറിയിപ്പ്. മുതിര്‍ന്ന പോലീസ് ഓഫീസറുടെ യൂണിഫോം ധരിച്ച് വീഡിയോ കോളില്‍ ആണ് തട്ടിപ്പുകാര്‍ എത്തുന്നത്. നിങ്ങള്‍ വിര്‍ച്വല്‍ അറസ്റ്റില്‍ ആണെന്നും ഇവര്‍ പറയും. എന്നാല്‍ ഇത്തരം തട്ടിപ്പില്‍ വീഴരുതെന്നും ഉടന്‍ തന്നെ 1930 എന്ന നമ്പറില്‍ സൈബര്‍ പോലീസിനെ ബന്ധപ്പെടണമെന്നും പോലീസ് അറിയിച്ചു.