Short Vartha - Malayalam News

ലഹരി പാര്‍ട്ടി ആരോപണം; ആഷിഖ് അബുവിനും റിമ കല്ലിങ്കലിനുമെതിരെ പ്രാഥമിക അന്വേഷണം

ലഹരി പാര്‍ട്ടി നടത്തുന്നുവെന്ന ആരോപണത്തില്‍ സംവിധായകന്‍ ആഷിഖ് അബു, നടി റിമ കല്ലിങ്കല്‍ എന്നിവര്‍ക്കെതിരെ പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശം. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് യുവമോര്‍ച്ച നല്‍കിയ പരാതിയിലാണ് നടപടി. റിമയും ആഷിഖും കൊച്ചിയിലെ ഫ്‌ലാറ്റില്‍ ലഹരിപാര്‍ട്ടി നടത്തി പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നുള്‍പ്പെടെയുളള ഗുരുതര ആരോപണങ്ങളാണ് തമിഴ് ഗായിക സുചിത്ര ഉന്നയിച്ചത്.