Short Vartha - Malayalam News

മലപ്പുറം പോലീസിൽ അഴിച്ചുപണി

ജില്ലയിലെ SP, DySP റാങ്കിലുള്ളവരെ മാറ്റി ഉത്തരവിറങ്ങി. പി.വി. അൻവർ MLA യുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. സ്‌പെഷ്യൽ ബ്രാഞ്ചടക്കം DySP റാങ്കിലുള്ള 8 ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റമുണ്ടായി. മലപ്പുറം SP എസ്. ശശിധരനെയും സർക്കാർ സ്ഥലംമാറ്റി. പൊന്നാനിയിലെ വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ താനൂർ DySP വി.വി. ബെന്നിയെ കോഴിക്കോട് റൂറൽ ക്രൈംബ്രാഞ്ചിലേക്കും സ്ഥലംമാറ്റി.