Short Vartha - Malayalam News

പരസ്യ പ്രസ്താവനയില്‍ നിന്ന് പിന്മാറുകയാണെന്ന് പി. വി. അന്‍വര്‍

പാര്‍ട്ടി നിര്‍ദേശം പാലിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും ADGP അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരായ ആരോപണങ്ങളില്‍ ഉള്‍പ്പടെയുള്ള പരസ്യ പ്രസ്താവന അവസാനിപ്പിക്കുകയാണെന്ന് പി. വി. അന്‍വര്‍ MLA. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോലീസിലെ ചില പുഴുക്കുത്തുകള്‍ക്കെതിരെയാണ് ശബ്ദമുയര്‍ത്തിയതെന്നും അതില്‍ നിന്ന് പിന്നോട്ടില്ലെന്നും കുറിച്ചു. താന്‍ ഇടതു പാളയത്തില്‍ നിന്ന് പുറത്തേക്കിറങ്ങുന്നത് നോക്കിയിരിക്കുന്നവര്‍ നിരാശരാകേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.