Short Vartha - Malayalam News

മുഖ്യമന്ത്രിക്കെതിരെയും പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെയും വീണ്ടും വിമർശനവുമായി പി.വി. അൻവർ

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും, പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയും, ADGP എം.ആർ. അജിത് കുമാറിനുമെതിരെയും ആരോപണങ്ങൾ കടുപ്പിച്ച് പി.വി. അൻവർ MLA. പി. ശശിയെ കാട്ടുകള്ളന്‍ എന്ന് അഭിസംബോധന ചെയ്ത അൻവർ പി. ശശിയാണ് മുഖ്യമന്ത്രിയെ വികൃതമാക്കി മാറ്റുന്നതെന്നും ആരോപിച്ചു. പിണറായി വിജയന്‍ എന്ന സൂര്യൻ കെട്ടുപോയെന്നും മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പ് വഹിക്കാനുള്ള അര്‍ഹത ഇല്ലെന്നും അന്‍വര്‍ വിമർശിച്ചു. തന്റെ പരാതികളിൽ‌ കേസ് അന്വേഷണം തൃപ്തികരമല്ലെന്നും പാർട്ടി നൽകിയ ഉറപ്പ് ലംഘിക്കുകയാണെന്നും പറഞ്ഞ അൻവർ തന്റെ പരാതികളിൽ സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. CPM പാർലമെൻ്ററി പാർട്ടി യോഗത്തിൽ ഇനി പങ്കെടുക്കില്ലെന്നും പി.വി. അൻവർ പറഞ്ഞു.