Short Vartha - Malayalam News

RSS-ADGP കൂടിക്കാഴ്ച്ച; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വി.ഡി. സതീശന്‍

എഡിജിപി RSS നേതാവിനെ കാണാന്‍ പോയത് മുഖ്യമന്ത്രി പിണറായി വിജയന്റെ ദൂതനായിട്ടാണെന്നും അതിനു ശേഷമാണ് തൃശൂര്‍ പൂരം കലക്കിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദൂതന്‍ ആയിട്ടല്ല പോയതെങ്കില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എന്തിന് പൂഴ്ത്തിയെന്നും സതീശന്‍ ചോദിച്ചു. പൂരം കലക്കാന്‍ മുഖ്യമന്ത്രി കൂട്ടുനില്‍ക്കുകയും BJP ക്ക് ജയിക്കാന്‍ അന്തരീക്ഷം ഒരുക്കി കൊടുക്കുകയും ചെയ്തു. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് സ്ഥാനം ഒഴിയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.