Short Vartha - Malayalam News

തൃശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് തളളി സര്‍ക്കാര്‍

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതിനെ കുറിച്ചുളള ADGP എം.ആര്‍. അജിത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി സര്‍ക്കാര്‍. പൂരം കലക്കിയതിന് പിന്നില്‍ ബാഹ്യ ഇടപെലില്ലെന്ന റിപ്പോര്‍ട്ടാണ് ആഭ്യന്തര സെക്രട്ടറി തളളിയത്. സംഭവത്തില്‍ വീണ്ടും അന്വേഷണം വേണമെന്നും ADGPക്കെതിരെയും അന്വേഷണം വേണമെന്നും ആഭ്യന്തര സെക്രട്ടറി നിര്‍ദേശിച്ചു. പൂരം കലക്കലില്‍ ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണം വന്നേക്കുമെന്നും സൂചനയുണ്ട്.