Short Vartha - Malayalam News

തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം: വി.ഡി. സതീശൻ

തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ ADGP എം.ആർ. അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ട് തള്ളി പ്രതിപക്ഷം. ആരോപണ വിധേയനായ വ്യക്തി തന്നെയാണ് അന്വേഷണം നടത്തിയതെന്നും അന്വേഷണം പ്രഹസനമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിമർശിച്ചു. മുഖ്യമന്ത്രിയുടെയും ADGP യുടെയും അറിവോടെയാണ് പൂരം കലക്കാൻ ഗൂഢാലോചന നടന്നതെന്ന് ആരോപിച്ച വി.ഡി. സതീശന്‍ തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു.