Short Vartha - Malayalam News

തൃശൂര്‍ പൂരം വിവാദത്തിൽ സര്‍ക്കാരിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണം: CPI

തൃശൂർ പൂരം വിവാദത്തിൽ സർക്കാർ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്ന് CPI. പൂരം നിര്‍ത്തിവെക്കാനും അലങ്കോലപ്പെടുത്താനും നടന്ന ഗൂഢാലോചന പുറത്തു വരണമെന്ന് CPI ആവശ്യപ്പെട്ടു. ADGP എം.ആര്‍. അജിത് കുമാർ RSS നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുടെ വസ്തുതകൾ പുറത്തുകൊണ്ടുവരണം. ഇന്ന് ചേർന്ന തൃശൂർ ജില്ലാ എക്‌സിക്യൂട്ടിവ് യോഗത്തിലാണ് CPI ഇക്കാര്യം ആവശ്യപ്പെട്ടത്. തൃശൂർ പൂരം അലങ്കോലപ്പെടുത്താൻ ശ്രമിച്ചെന്ന വെളിപ്പെടുത്തൽ ഗൗരവമുള്ളതാണെന്നും അന്വേഷണം വേണമെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ CPI സ്ഥാനാർത്ഥിയായിരുന്ന സുനിൽകുമാറും, CPI സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും നേരത്തെ ആവശ്യപ്പെട്ടിരുന്നു.