Short Vartha - Malayalam News

തൃശൂരിലെ ആകാശപാത ഇന്ന് തുറക്കും

നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം തൃശൂർ ശക്തൻ നഗർ കോർപ്പറേഷൻ നിർമിച്ച ആകാശപാത ഇന്ന് തുറക്കും. കേരളത്തിലെ ഏറ്റവും നീളവും കൂടിയ ആകാശപാതയായ ഇതിൻ്റെ ഒന്നാം ഘട്ട നിർമാണം പൂർത്തിയായ ശേഷം പൊതുജനങ്ങൾക്ക് തുറന്നു നൽകിയിരുന്നു. പിന്നീട് നവീകരണ പ്രവർത്തനങ്ങൾക്കായി അടച്ചിടുകയായിരുന്നു. 360 മീറ്റർ നീളമുള്ള വൃത്താകൃതിയിൽ നിർമിച്ച ആകാശപാതയുടെ വശങ്ങൾ ചില്ലുകൾ കൊണ്ട് സുരക്ഷിതമാക്കുകയും പൂർണമായും ശീതീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിലേക്ക് കയറാൻ ലിഫ്റ്റുകളും ഒരുക്കിയിട്ടുണ്ട്. 5.50 കോടി രൂപ ചിലവിലാണ് ആകാശപാത നിർമിച്ചിരിക്കുന്നത്. ആകാശപാതയുടെ മുകളിൽ സ്ഥാപിച്ചിട്ടുള്ള സൗരോർജ്ജ പാനലുകൾ ഉപയോഗിച്ചാണ് AC, ലൈറ്റുകൾ, ലിഫ്റ്റുകൾ എന്നിവയുടെ പ്രവർത്തനം.