Short Vartha - Malayalam News

സംസ്ഥാനത്ത് H1N1 ബാധിച്ച് വീണ്ടും മരണം

തൃശൂരില്‍ H1N1 ബാധിച്ച് ചികിത്സയിലായിരുന്ന 54കാരന്‍ മരിച്ചു. കൊടുങ്ങല്ലൂരിന് സമീപം ശ്രീനാരായണപുരം ശങ്കു ബസാര്‍ കൈതക്കാട്ട് അനില്‍ (54) ആണ് മരിച്ചത്. പനിയും ചുമയും ബാധിച്ച് ചികിത്സയിലായിരുന്ന അനിലിന് ഓഗസ്റ്റ് 23നാണ് രോഗം സ്ഥിരീകരിച്ചത്. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയിരിക്കെയാണ് മരണം സംഭവിച്ചത്.