Short Vartha - Malayalam News

തൃശൂരില്‍ മൂന്നിടങ്ങളില്‍ ATM കൊള്ളയടിച്ചു

തൃശൂരിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്ന് ATMകളാണ് കവര്‍ച്ചാ സംഘം കൊള്ളയടിച്ചത്. മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ ATMകളിലാണ് കൊള്ള നടന്നത്. മൂന്നിടങ്ങളില്‍ നിന്നായി 60 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് ATM തകര്‍ത്തത്. പുലര്‍ച്ചെ 2.30 നും 4 മണിക്കും മധ്യേയായിരുന്നു കവര്‍ച്ച നടന്നത്.