Short Vartha - Malayalam News

തൃശൂരില്‍ H1N1 ബാധിച്ച് സ്ത്രീ മരിച്ചു

തൃശൂര്‍ എറവ് സ്വദേശി മീന (62) യാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ H1N1 പടരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നേരത്തെ മലപ്പുറം ജില്ലയിലെ വണ്ടൂര്‍, പെരിന്തല്‍മണ്ണ, കുറ്റിപ്പുറം, എടപ്പാള്‍, തവനൂര്‍,പൊന്നാനി തുടങ്ങിയ മേഖലകളില്‍ H1N1 റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.