Short Vartha - Malayalam News

തൃശൂരില്‍ ഇന്ന് പുലികള്‍ ഇറങ്ങും

സ്വരാജ് റൗണ്ടില്‍ ഇന്ന് 350ലേറെ പുലികളാണ് ഇറങ്ങുന്നത്. ഉച്ച കഴിഞ്ഞ് 3 മണിയോടെ പുലികള്‍ മട വിട്ട് നഗരത്തിലേക്ക് എത്തിത്തുടങ്ങും. ഏഴ് സംഘങ്ങളായാണ് പുലികള്‍ ഇറങ്ങുന്നത്. പാട്ടുരായ്ക്കല്‍ സംഘമായിരിക്കും ആദ്യം സ്വരാജ് റൗണ്ടില്‍ പ്രവേശിക്കുക. പുലിക്കളിയുടെ ഭാഗമായി തൃശൂരില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സ്വരാജ് റൗണ്ടിലേക്ക് ഇന്ന് വാഹനങ്ങളെ പ്രവേശിപ്പിക്കില്ല.