Short Vartha - Malayalam News

തൃശൂര്‍ റെയില്‍വെ സ്റ്റേഷന്‍ മേല്‍പ്പാലത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

റെയില്‍വെ സ്റ്റേഷന്റെ മേല്‍പ്പാലത്തിലെ ലിഫ്റ്റിനോട് ചേര്‍ന്നുള്ള ഭാഗത്ത് നിന്നാണ് നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളില്‍ കണ്ടെത്തിയത്. സുരക്ഷാ ജീവനക്കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ജനിച്ച് ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ മൃതദേഹമാണിതെന്നാണ് സംശയം. ആരാണ് ഇവിടെ മൃതദേഹം ഉപേക്ഷിച്ച് പോയതെന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.