Short Vartha - Malayalam News

കാണ്‍പൂരില്‍ റെയില്‍ പാളത്തില്‍ LPG സിലിണ്ടര്‍; അട്ടിമറി സംശയം

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ റെയില്‍വേ പാളത്തില്‍ നിന്ന് LPG സിലിണ്ടറുളള ചാക്കുകെട്ട് കണ്ടെത്തിയതില്‍ ദുരൂഹത. പ്രയാഗ്‌രാജില്‍ നിന്ന് ഭിവാനിയിലേക്ക് പോകുകയായിരുന്ന കാളിന്ദി എക്‌സ്പ്രസ് ഇടിച്ച് ഗ്യാസ് കുറ്റി തെറിച്ച് പോവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചാക്കില്‍ പൊതിഞ്ഞ് ട്രാക്കില്‍ വച്ച ഗ്യാസ് കുറ്റി കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയ തീപ്പെട്ടിയും പെട്രോളുമാണ് സംഭവം അട്ടിമറിയാവാനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നത്. കേസ് അന്വേഷിക്കാന്‍ കാണ്‍പൂര്‍ പോലീസ് അഞ്ച് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.