Short Vartha - Malayalam News

ഉത്തര്‍പ്രദേശില്‍ മൂന്നുനില കെട്ടിടം തകര്‍ന്നു വീണു

ലഖ്നൗവിലെ ട്രാന്‍സ്പോര്‍ട്ട് നഗറിലാണ് മൂന്നുനില കെട്ടിടം തകര്‍ന്നു വീണത്. വൈകിട്ടോടെ ഉണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. 28 പേരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. NDRF, SDRF, അഗ്നിരക്ഷാസേന സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്.