Short Vartha - Malayalam News

കാസര്‍ഗോഡ് കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണു രണ്ടര വയസുകാരന് ദാരുണാന്ത്യം

കാസര്‍ഗോഡ് ഉദുമ പളളം തെക്കേക്കരയിലെ മാഹിന്‍ റാസിയുടെ മകന്‍ അബുതാഹിര്‍ (രണ്ടര) ആണ് മരിച്ചത്. മാങ്ങാട് കൂളിക്കുന്നിലെ ബന്ധു വീട്ടില്‍ വെച്ചാണ് അപകടമുണ്ടായത്. കളിക്കുന്നതിനിടയില്‍ ഇരുമ്പ് ഗേറ്റ് കുഞ്ഞിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.