Short Vartha - Malayalam News

യുഎസില്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി

ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനെ വാഷിംഗ്ടണിലെ മിഷന്‍ പരിസരത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുടുംബത്തിന്റെ സ്വകാര്യതയെ ഓര്‍ത്ത് മരണപ്പെട്ടയാളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നില്ലെന്നും ഭൗതിക ശരീരം ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി ബന്ധപ്പെട്ട ഏജന്‍സികളുമായും കുടുംബാംഗങ്ങളുമായും ബന്ധപ്പെടുന്നുണ്ടെന്നും എംബസി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. പോലീസും രഹസ്യാന്വേഷണ വിഭാഗവും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.