Short Vartha - Malayalam News

കുമരകത്ത് കാര്‍ പുഴയില്‍ വീണ് രണ്ട് പേര്‍ മരിച്ചു

ഇന്നലെ രാത്രി എട്ടരയോടെ കുമരകം-ചേര്‍ത്തല റൂട്ടില്‍ കൈപ്പുഴമുട്ട് പാലത്തിന് താഴെ സര്‍വീസ് റോഡ് വഴി കാര്‍ ആറ്റിലേക്ക് പതിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ താനെയില്‍ സ്ഥിരതാമസമാക്കിയ കൊട്ടാരക്കര സ്വദേശി ജെയിംസ് ജോര്‍ജ് (48), താനെ സ്വദേശിനിയായ സായ്ലി രാജേന്ദ്ര സര്‍ജെ(27) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. സംഭവം നടക്കുമ്പോള്‍ പ്രദേശത്ത് മഴ ഉണ്ടായിരുന്നു. റോഡില്‍ തെരുവിളക്കുകളോ മുന്നറിയിപ്പ് ബോര്‍ഡുകളോ ഇല്ലാത്തത് അപകടത്തിന് കാരാണമായേക്കാമെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി വി. എന്‍. വാസവന്‍ പറഞ്ഞു.