Short Vartha - Malayalam News

കോട്ടയത്ത് സര്‍ക്കാര്‍ ആശുപത്രി കാന്റീനില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ പാറ്റ

കോട്ടയം കാഞ്ഞിരപ്പള്ളി സര്‍ക്കാര്‍ ആശുപത്രി കാന്റീനില്‍ നിന്ന് വാങ്ങിയ കടലക്കറിയിലാണ് പാറ്റയെ കണ്ടെത്തിയത്. സംഭവത്തില്‍ ഭക്ഷണം വാങ്ങിയ ആള്‍ ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കി. കഴിഞ്ഞ ദിവസം ഇതേ കാന്റീനിലെ ഭക്ഷണത്തില്‍ നിന്ന് വണ്ടിനെ കിട്ടിയതായും ആശുപത്രിയിലുളളവര്‍ പറഞ്ഞു. രണ്ട് മാസം മുമ്പ് ഇവിടുന്ന് വാങ്ങിയ ബിരിയാണിയില്‍ പുഴുവിനെ കണ്ടതിനെ തുടര്‍ന്ന് കാന്റീന്‍ പൂട്ടിയിരുന്നു. വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചതിന് പിന്നാലെയാണ് ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരം നല്‍കുന്നത്.