Short Vartha - Malayalam News

കോട്ടയത്ത് സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

എറണാകുളത്ത് നിന്ന് ഈരാറ്റുപേട്ടയ്ക്ക് പോകുകയായിരുന്ന ആവേ മരിയ ബസ് ആണ് തലയോലപ്പറമ്പിനടുത്ത് വെച്ച് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ 40 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റ മുഴുവൻ ആളുകളെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. ബസ് അമിത വേഗതയിലാണ് വന്നതെന്ന് നാട്ടുകാർ പറഞ്ഞു.