Short Vartha - Malayalam News

തൊടുപുഴയില്‍ കല്ലട ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം

അന്തര്‍ സംസ്ഥാന സ്വകാര്യ ബസായ കല്ലടയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കരിങ്കുന്നം വടക്കുംമുറി സ്വദേശി എബിന്‍ ജോബി (19), ഒളമറ്റം പൊന്നന്താനം തടത്തില്‍ ടി.എസ്. ആല്‍ബര്‍ട്ട് (19) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെ കരിങ്കുന്നത്തിനടുത്ത് തവളകുഴിയിലായിരുന്നു അപകടം. പാലാ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കും എതിര്‍ദിശയിലെത്തിയ കല്ലട ബസും കൂട്ടിയിടിക്കുകയായിരുന്നു.