Short Vartha - Malayalam News

ഇടുക്കിയില്‍ ഹോട്ടലിലെ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് കുട്ടികള്‍ ആശുപത്രിയില്‍

കട്ടപ്പന പള്ളിക്കവലയിലെ ഏയ്സ് ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച മൂന്ന് വിദ്യാര്‍ഥികള്‍ക്കാണ് ചിക്കന്‍കറിയില്‍നിന്ന് പുഴുക്കളെ കിട്ടിയതായി പരാതി നല്‍കിയിരിക്കുന്നത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ മൂവരും ഛര്‍ദിച്ചു. പിന്നാലെ വയറുവേദനയും തളര്‍ച്ചയും അനുഭവപ്പെട്ടതോടെ മൂവരെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പുഴുക്കളെ കണ്ടെത്തിയെന്ന പരാതിയെത്തുടര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗം ഹോട്ടല്‍ അടപ്പിച്ചു.