Short Vartha - Malayalam News

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം; പാര്‍ലമെന്റില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി ഡീന്‍ കുര്യാക്കോസ്

മുല്ലപ്പെരിയാര്‍ ഡാം ഡീ കമ്മീഷന്‍ ചെയ്യണം എന്നാവശ്യപ്പെട്ടാണ് ഇടുക്കി MP ഡീന്‍ കുര്യാക്കോസ് പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മുല്ലപ്പെരിയാറിലുള്ളത് ജലബോംബാണെന്നും പുതിയ ഡാം വേണമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാരുമായി കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം സംസാരിക്കണം. കേരളത്തിലെ 5 ജില്ലകളിലായി 5 ദശലക്ഷം ജനങ്ങള്‍ക്ക് ഭീഷണിയായി കൊണ്ടിരിക്കുന്ന ഈ പ്രശ്‌നം സഭ ഗൗരവമായി തന്നെ ചര്‍ച്ച ചെയ്യെണമെന്നും ഡീന്‍ കുര്യാക്കോസ് നോട്ടീസില്‍ ആവശ്യപ്പെട്ടു.