Short Vartha - Malayalam News

ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ EV ചാര്‍ജിങ് സ്റ്റേഷനുകള്‍ ഒരുങ്ങുന്നു

ഇടുക്കി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള EV ചാര്‍ജിങ് സ്റ്റേഷനുകള്‍ ഒരുക്കാന്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. അരുവിക്കുഴി ടൂറിസം സെന്റര്‍, മൂന്നാര്‍ പാര്‍ക്ക്, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, വാഗമണ്‍ സാഹസിക പാര്‍ക്ക്, മൊട്ടക്കുന്ന്, പാഞ്ചാലിമേട്, രാമക്കല്‍മേട്, ഏലപ്പാറ അമിനിറ്റി സെന്റര്‍, ചെറുതോണിയിലെ മഹാറാണി ഹോട്ടല്‍, കുമളിയിലെ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് എന്നിവിടങ്ങളിലാണ് ചാര്‍ജിങ് സ്റ്റേഷനുകള്‍ ഒരുക്കേണ്ടത്. ഇതിനായി ഓഗസ്റ്റ് 17നകം അപേക്ഷ നല്‍കണം. സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം കൂടുന്നതിന്റെ ഭാഗമായാണ് നടപടി.