പരിഷ്‌കാരങ്ങളോടെ RayZR സ്ട്രീറ്റ് റാലി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് യമഹ
ആന്‍സര്‍ ബാക്ക് ഫംഗ്ഷന്‍, LED ഡേടൈം റണ്ണിംഗ് ലൈറ്റ് (DRL) തുടങ്ങിയ അപ്ഡേറ്റുകളോടെയാണ് യമഹ വീണ്ടും എത്തിയിരിക്കുന്നത്. സ്‌കൂട്ടറിന്റെ പ്രാരംഭ എക്സ് ഷോറൂം വില 98,130 രൂപയാണ്. ഐസ് ഫ്‌ളൂ-വെര്‍മില്ല്യണ്‍ (ബ്ലൂ സ്‌ക്വയര്‍ മാത്രം), മാറ്റ് ബ്ലാക്ക് എന്നിവയ്ക്കൊപ്പം പുതിയ സൈബര്‍ ഗ്രീന്‍ നിറത്തിലും വാഹനം ലഭ്യമാകും. സ്‌കൂട്ടറിന്റെ ആന്‍സര്‍ ബാക്ക് ഫംഗ്ഷന്‍ തിരക്കേറിയ സ്ഥലങ്ങളില്‍ സ്‌കൂട്ടര്‍ കണ്ടെത്താന്‍ ഡ്രൈവറെ സഹായിക്കും.
നെക്‌സോണിന്റെ CNG പതിപ്പ് പുറത്തിറക്കി
ടാറ്റ നെക്സോണ്‍ iCNGയുടെ വില ആരംഭിക്കുന്നത് 8.99 ലക്ഷം രൂപ മുതലാണ്. 1.2ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് നെക്സോണ്‍ iCNGയ്ക്കും. 170 Nm പരമാവധി ടോര്‍ക്കിനെതിരെ 100 Hp പരമാവധി പവര്‍ ഔട്ട്പുട്ടും വാഗ്ദാനം ചെയ്യുന്നുണ്ട്. 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ആണ് ക്രമീകരിച്ചിരിക്കുന്നത്. SUVയ്ക്ക് 6 എയര്‍ബാഗുകള്‍, ESP എന്നിവ അടക്കം ശക്തമായ സുരക്ഷാ സംവിധാനങ്ങളുമുണ്ട്.
17 മാസത്തിനുള്ളില്‍ രണ്ടുലക്ഷം വില്‍പ്പന കടന്ന് മാരുതി സുസുക്കി ഫ്രോങ്ക്‌സ്
2023ല്‍ ലോഞ്ച് ചെയ്ത മാരുതി സുസുക്കി ഫ്രോങ്ക്‌സ് ആണ് രണ്ട് ലക്ഷം വില്‍പ്പന കടന്നിരിക്കുന്നത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 1,34,735 യൂണിറ്റുകള്‍ മാരുതി ഫ്രോങ്ക്‌സ് രജിസ്റ്റര്‍ ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും വേഗതയേറിയ നെക്‌സ
SUVയായി ഫ്രോങ്ക്‌സ് മാറി. 100bhp, 147Nm നല്‍കുന്ന 1.0L ബൂസ്റ്റര്‍ജെറ്റ് ടര്‍ബോ പെട്രോള്‍ എഞ്ചിന്‍, 90bhp ഉത്പാദിപ്പിക്കുന്ന 1.2L നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ എന്നിവയാണ് ഉള്ളത്.
മാരുതി ഡിസയറിന്റെ നവീകരിച്ച പതിപ്പ് പുറത്തിറക്കാനൊരുങ്ങി കമ്പനി
ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നാണ് മാരുതി ഡിസയർ. ഇപ്പോൾ ഡിസയറിന്റെ പുതിയ പതിപ്പ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. മാരുതി ഡിസയറിന്റെ നവീകരിച്ച പതിപ്പ് 2025ന്റെ തുടക്കത്തിൽ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. കാറിന്റെ രൂപകൽപ്പനയിൽ ഉൾപ്പെടെ മാറ്റങ്ങളോടെയാകും പുതിയ ഡിസയർ പുറത്തിറങ്ങുക. സൺറൂഫ് ഉൾപ്പെടുത്തിയിട്ടുള്ളതാണ് രൂപകൽപ്പനയിൽ വരുത്തിയിട്ടുള്ള പ്രധാനമായ മാറ്റങ്ങളിൽ ഒന്ന്. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്ടിവിറ്റി, വയർലെസ് സ്മാർട്ട്ഫോൺ ചാർജർ, 360 ഡിഗ്രി ക്യാമറയുള്ള മൾട്ടി എയർബാഗുകൾ തുടങ്ങിയ സവിശേഷതകൾ കാറിൽ ഉണ്ടാകും.
കിയ കാര്‍ണിവലിന്റെ പ്രീ-ഓര്‍ഡര്‍ ആരംഭിച്ച് ആദ്യ 24 മണിക്കൂറില്‍ 1822 പേരാണ് ടോക്കന്‍ അഡ്വാന്‍സ് നല്‍കിയത്. ഒക്ടോബര്‍ മൂന്നിന് വിപണിയിലെത്തുമെന്ന് കമ്പനി അറിയിച്ചു. 45 മുതല്‍ 50 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില. രണ്ട് ലക്ഷം രൂപയാണ് ബുക്കിങ് തുകയായി ഈടാക്കുന്നത്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നവയാണ് കിയ കാര്‍ണിവല്‍.
രണ്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ബജാജ് ഓട്ടോ
ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ട്രയംഫുമായി സഹകരിച്ചാണ് ബജാജ് ഓട്ടോ രണ്ട് പുതിയ മോഡലുകള്‍ അ്‌വതരിപ്പിച്ചിരിക്കുന്നത്. ട്രയംഫ് സ്പീഡ് T4, MY25 സ്പീഡ് 400 എന്നി രണ്ടു മോഡലുകളുടെ ഡെലിവറി ഈ മാസം അവസാനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ട്രയംഫ് സ്പീഡ് T4ന് 2.17 ലക്ഷം രൂപയും MY25 സ്പീഡ് 400ന് 2.40 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. ട്രയംഫ് സ്പീഡ് T4 മണിക്കൂറില്‍ പരമാവധി 135 കിലോമീറ്റര്‍ വേഗമാണ് അവകാശപ്പെടുന്നത്. സമ്പൂര്‍ണ LED ലൈറ്റിങ് സിസ്റ്റം, അനലോഗ്-ഡിജിറ്റല്‍ ഡിസ്പ്ലേ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയാണ് MY25 സ്പീഡ് 400ന്റെ പ്രത്യേകതകള്‍.
ഓണക്കാലത്ത് വണ്ടിയുമായി പുറത്ത് ഇറങ്ങുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി എംവിഡി
ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഈ നിര്‍ദേശങ്ങള്‍. പ്രധാന നിര്‍ദേശം ബ്ലോക്കില്‍ നിര്‍ബന്ധമായും ക്യൂ പാലിക്കണമെന്നതാണ്. പരമാവധി പബ്ലിക് ട്രാന്‍സ്പോര്‍ട് സംവിധാനം ഉപയോഗപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. എതിരെ വരുന്ന വാഹനങ്ങള്‍ക്കും റോഡ് മുറിച്ചു കടക്കാന്‍ ആരെങ്കിലും ഉണ്ടെങ്കിലും അവര്‍ക്ക് വഴി നല്‍കണം. പീക്ക് ടൈമില്‍ ഷോപ്പിംഗ് പോലുള്ള കാര്യങ്ങള്‍ക്കുള്ള യാത്ര മാറ്റി വയ്ക്കുക.
രണ്ടു വര്‍ഷം മുന്‍പ് ഇന്ത്യയില്‍ കാര്‍ ഉല്‍പ്പാദനം നിര്‍ത്തിയ ഫോര്‍ഡ് മോട്ടോര്‍ ഇന്ത്യയില്‍ തിരിച്ചുവരാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടില്‍ കയറ്റുമതിക്കായി ഒരു നിര്‍മ്മാണ പ്ലാന്റ് പുനരാരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി. വില്‍പ്പന ഗണ്യമായി കുറഞ്ഞതോടെ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇന്ത്യയിലെ പ്രവര്‍ത്തനം ഫോര്‍ഡ് നിര്‍ത്തിയത്.
ഇലക്ട്രിക് മോഡലുകളുടെ വില കുറച്ച് ടാറ്റാ മോട്ടോഴ്‌സ്
ഉത്സവ സീസണോട് അനുബന്ധിച്ച് വന്‍ വിലക്കുറവാണ് EV മോഡലുകള്‍ക്ക് ടാറ്റാ മോട്ടോഴ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. നെക്സോണ്‍ EVയുടെ വില മൂന്ന് ലക്ഷം രൂപ വരെയാണ് കുറച്ചിരിക്കുന്നത്. 12.49 ലക്ഷം രൂപയാണ് വാഹനത്തിന്റെ നിലവിലെ വില. പഞ്ച് EVയുടെ വിലയും കുറച്ചിട്ടുണ്ട്. 1.20 ലക്ഷം രൂപ വരെയാണ് കുറച്ചത്. 9.99 ലക്ഷം രൂപ മുതലാണ് പുതുക്കിയ വില ആരംഭിക്കുന്നത്.
പുതിയ ഇലക്ട്രിക് വാഹനം പുറത്തിറക്കുമെന്ന് മാരുതി സുസുക്കി
ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന ഇലക്ട്രിക് വാഹനം പുറത്തിറക്കുമെന്നാണ് മാരുതി സുസുക്കി അറിയിച്ചിരിക്കുന്നത്. 60 കിലോവാട്ട് അവര്‍ ബാറ്ററി കരുത്തു പകരുമെന്നാണ് റിപ്പോര്‍ട്ട്. ഹൈ-സ്പെസിഫിക്കേഷനുള്ള ഒന്നിലധികം ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുമെന്ന് MDയും CEOയുമായ ഹിസാഷി ടകൂച്ചി പറഞ്ഞു. 2030ഓടെ കയറ്റുമതി ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.