ഭൂമിയെ ലക്ഷ്യമാക്കി അതിവേഗത്തില്‍ രണ്ട് ഉല്‍ക്കകള്‍ നീങ്ങുന്നതായി നാസ
അതിവേഗത്തില്‍ നീങ്ങുന്ന രണ്ട് ഉല്‍ക്കകള്‍ യാതൊരുവിധ ഭീഷണിയുമില്ലാതെ ഭൂമിക്ക് അരികിലൂടെ ഇന്ന് കടന്നു പോകുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നാസ അറിയിച്ചു. ഭൂമിയില്‍ നിന്ന് 4,580,000 മൈലുകള്‍ക്ക് അപ്പുറത്തുകൂടിയാണ് ഇത് കടന്നുപോകുക. 2024 RO11 എന്ന് പേരിട്ടിരിക്കുന്ന ഉല്‍ക്കയ്ക്ക് 120 അടി നീളം വരും. അതായത് ഒരു ഉല്‍ക്കയ്ക്ക് വാണിജ്യ വിമാനത്തിന്റെ അത്ര വലിപ്പമുണ്ട്.Read More
സുനിത വില്യംസും വില്‍മോറും ഇല്ലാതെ സ്റ്റാര്‍ലൈനര്‍ തിരിച്ചെത്തി
നാസയുടെ ബഹിരാകാശ യാത്രികരായ സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനെയും വഹിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുപോയ ബോയിങ് സ്റ്റാര്‍ലൈനര്‍ ഇരുവരുമില്ലാതെ ഭൂമിയില്‍ മടങ്ങിയെത്തി. ഇന്ത്യന്‍ സമയം രാവിലെ 9.30നായിരുന്നു പേടകം ന്യൂ മെക്‌സിക്കോയിലെ വൈറ്റ് സാന്‍ഡ്‌സ് സ്‌പേസ് ഹാര്‍ബറില്‍ ലാന്‍ഡ് ചെയ്തത്. ജൂണ്‍ 5നായിരുന്നു ബോയിങ് സ്റ്റാര്‍ലൈനറില്‍ സുനിതയും വില്‍മോറും യാത്ര തിരിച്ചത്. എന്നാല്‍ ഹീലിയം ചോര്‍ച്ചയുള്‍പ്പെടെ സാങ്കേതിക തകരാറുണ്ടായതിനെ തുടര്‍ന്ന് ഇരുവരും തിരിച്ചു വരാതെ ബഹിരാകാശ നിലയത്തില്‍ തന്നെ തുടരുകയായിരുന്നു. ഇരുവരും അടുത്ത ഫെബ്രുവരി വരെ അവിടെ തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ട്.
സ്‌പേസ് എക്‌സിന്റെ വിക്ഷേപണം വീണ്ടും മാറ്റി
സ്‌പേസ് എക്‌സിന്റെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യമായ പൊളാരിസ് ഡോണിന്റെ വിക്ഷേപണം വീണ്ടും മാറ്റിവെച്ചു. ഫ്‌ലോറിഡ തീരത്തെ സ്പ്ലാഷ്ഡൗണ്‍ പ്രദേശങ്ങളിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് ദൗത്യം മാറ്റിവെച്ചത്. ഫ്‌ലോറിഡയിലെ കെന്നഡി വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ചൊവ്വാഴ്ച വിക്ഷേപിക്കാനിരുന്ന ദൗത്യം ഹീലിയം ചോര്‍ച്ചയെ തുടര്‍ന്ന് ബുധനാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. സ്‌പേസ് എക്‌സ് പുതിയ ലോഞ്ച് തീയതി പ്രഖ്യാപിച്ചിട്ടില്ല.
ആദ്യ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യം മാറ്റിവെച്ച് സ്‌പേസ് എക്സ്
ഹീലിയം ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് സ്‌പേസ് എക്‌സ് നടത്താനിരുന്ന ആദ്യ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യമായ 'പൊളാരിസ് ഡോണ്‍' വിക്ഷേപണം മാറ്റിവെച്ചു. അടുത്ത ദൗത്യം ബുധനാഴ്ച നടക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സാങ്കേതിക വിദഗ്ധര്‍ പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സ്‌പേസ് എക്‌സ് അധികൃതര്‍ വ്യക്തമാക്കി. ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് പ്രാദേശിക സമയം ചൊവാഴ്ച പുലര്‍ച്ചെയോടെയായിരുന്നു വിക്ഷേപണം നടത്താന്‍ തീരുമാനിച്ചിരുന്നത്.
ചന്ദ്രയാന്‍ 4,5 ദൗത്യങ്ങളുടെ രൂപകല്പന പൂര്‍ത്തിയായി
സര്‍ക്കാര്‍ അനുമതി തേടുന്ന പ്രക്രിയ നടക്കുകയാണെന്ന് ISRO ചെയര്‍മാന്‍ എസ്. സോമനാഥ് പറഞ്ഞു. ചന്ദ്രയാന്‍-3ന്റെ ദൗത്യം അവസാനിച്ചു. ചന്ദ്രയാന്‍-4 ദൗത്യവിക്ഷേപണം 2028-ല്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ്ങിനുശേഷം ചന്ദ്രനിലെ പാറകളും മണ്ണും ഭൂമിയിലേക്ക് കൊണ്ടുവരുക, ചന്ദ്രന്റെ ഭ്രമണപഥത്തിലെ ബഹിരാകാശത്ത് നിലയുറപ്പിക്കല്‍ പരീക്ഷണം നടത്തുക എന്നിവയാണ് ചന്ദ്രയാന്‍-4ന്റെ ദൗത്യം.
അത്യപൂര്‍വമായി ഒന്നിച്ചുവരുന്ന ‘സൂപ്പര്‍മൂണ്‍ ബ്ലൂമൂണ്‍’ ഇന്ന്
ഈ വര്‍ഷത്തെ ആദ്യത്തെ സൂപ്പര്‍മൂണാണ് ഇന്ന് ആകാശത്ത് തെളിയുക. ഇന്ത്യയില്‍ തിങ്കളാഴ്ച 11.56 മുതലാകും സൂപ്പര്‍മൂണ്‍ ബ്ലൂമൂണ്‍ ദൃശ്യമാവുക. അടുത്ത മൂന്ന് ദിവസം ഈ ആകാശക്കാഴ്ച തുടരും എന്നാണ് നാസയുടെ പ്രവചനം. ഈ വര്‍ഷം വരാനിരിക്കുന്നതില്‍ നാല് സൂപ്പര്‍മൂണുകളില്‍ ആദ്യത്തേതാണിത്. ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രന്‍ ഏറ്റവും അടുത്തു നല്‍ക്കുന്ന സമയത്തെ പൂര്‍ണ ചന്ദ്രനെയാണ് സൂപ്പര്‍മൂണ്‍ എന്ന് പറയുന്നത്. ഈ വര്‍ഷത്തെ ഏറ്റവും വലുപ്പവും തിളക്കമുള്ളതുമായ പൂര്‍ണചന്ദ്രനാണ് ഇന്ന് ദൃശ്യമാവുക.Read More
SSLV-D3 വിക്ഷേപണം വിജയകരമെന്ന് ISRO
ഭൗമ നിരീക്ഷണ കൃത്രിമ ഉപഗ്രഹവുമായി പറന്നുയര്‍ന്ന ISROയുടെ SSLV-D3 വിക്ഷേപണം വിജയകരം. ഭൗമ നിരീക്ഷണ ഉപഗ്രഹമായ EOS-08നെ കൃത്യമായി ഭ്രമണപഥത്തിലെത്തിച്ചു. വിക്ഷേപണത്തിന്റെ മൂന്ന് ഘട്ടവും വിജയകരമാണെന്ന് ISRO അറിയിച്ചു. 500 കിലോഗ്രാം ഭാരമുള്ള ചെറിയ ഉപഗ്രഹങ്ങള്‍ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ എത്തിക്കുന്ന, അതിവേഗം വളരുന്ന വിപണിയെ തൃപ്തിപ്പെടുത്തുന്നതിനായാണ് വിക്ഷേപണ വാഹനമായ SSLV വികസിപ്പിച്ചത്. കുറഞ്ഞ സമയത്തിനുള്ളില്‍ ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന 34 മീറ്റര്‍ നീളമുള്ള റോക്കറ്റാണ് വികസിപ്പിച്ചെടുത്തത്.
ചൈനീസ് ബഹിരാകാശ റോക്കറ്റായ ലോങ് മാര്‍ച്ച് 6A തകര്‍ന്നു
ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ വെച്ചാണ് ചൈനയുടെ ഉപഗ്രഹ ഇന്റര്‍നെറ്റ് പദ്ധതിയുടെ ഭാഗമായി വിക്ഷേപിച്ച ലോങ് മാര്‍ച്ച് 6A തകര്‍ന്നത്. ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ വിന്യസിച്ചതിന് ശേഷമാണ് ഭൗമോപരിതലത്തിന് മുകളില്‍ 810 കി.മീ ഉയരത്തില്‍ വെച്ച് റോക്കറ്റ് തകര്‍ന്നതെന്നാണ് വിവരം. റോക്കറ്റ് തകര്‍ന്നതിന്റെ ഫലമായി ഭ്രമണ പഥത്തിലെ മറ്റു രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ക്ക് ഭീഷണിയായി നൂറുകണക്കിന് അവശിഷ്ടങ്ങള്‍ രൂപപ്പെട്ടതായാണ് വിവരം. തകര്‍ച്ചയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് മലയാളിയുള്‍പ്പടെ രണ്ട് ഇന്ത്യക്കാര്‍
ഇന്ത്യയുടെ പ്രഥമ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗന്‍യാനിലെ യാത്രികരായ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ശു ശുക്ല, ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ എന്നിവരാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ നേതൃത്വത്തില്‍ ഈ ആഴ്ച പരിശീലനം നേടുന്നത്. ശുഭാന്‍ശുവിനെയാണു ഒക്ടോബറിനുശേഷമുള്ള ആക്സിയം-4 ദൗത്യത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഫാല്‍ക്കണ്‍ 9ല്‍ നിന്ന് പുറപ്പെട്ട 20 ഉപഗ്രഹങ്ങള്‍ ഭൂമിയിലേക്ക് തിരികെ പതിച്ചേക്കും
USലെ കാലിഫോര്‍ണിയയില്‍ നിന്ന് വിക്ഷേപിച്ച ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ നിന്ന് പുറപ്പെട്ട 20 ഉപഗ്രഹങ്ങള്‍ ഭൂമിയിലേക്ക് തിരികെ പതിക്കുമെന്ന് സ്പേസ് എക്സ് അറിയിച്ചു. ഫാല്‍ക്കണ്‍ 9ന്റെ രണ്ടാം ഘട്ടത്തില്‍ ദ്രാവക ഓക്‌സിജന്‍ ചോര്‍ച്ച വര്‍ധിക്കുകയും ഭ്രമണപഥം ഉയര്‍ത്തുന്ന രണ്ടാമത്തെ ജ്വലനം പരാജയപ്പെടുകയും ചെയ്തതായി കമ്പനി അറിയിച്ചു. ഭൂമിയില്‍ നിന്ന് 135 കിലോമീറ്റര്‍ മാത്രം മുകളിലുള്ള ദീര്‍ഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിന്റെ ഏറ്റവും താഴ്ന്ന പോയിന്റിലാണ് ഉപഗ്രഹങ്ങള്‍.