Short Vartha - Malayalam News

ചൈനീസ് ബഹിരാകാശ റോക്കറ്റായ ലോങ് മാര്‍ച്ച് 6A തകര്‍ന്നു

ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ വെച്ചാണ് ചൈനയുടെ ഉപഗ്രഹ ഇന്റര്‍നെറ്റ് പദ്ധതിയുടെ ഭാഗമായി വിക്ഷേപിച്ച ലോങ് മാര്‍ച്ച് 6A തകര്‍ന്നത്. ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ വിന്യസിച്ചതിന് ശേഷമാണ് ഭൗമോപരിതലത്തിന് മുകളില്‍ 810 കി.മീ ഉയരത്തില്‍ വെച്ച് റോക്കറ്റ് തകര്‍ന്നതെന്നാണ് വിവരം. റോക്കറ്റ് തകര്‍ന്നതിന്റെ ഫലമായി ഭ്രമണ പഥത്തിലെ മറ്റു രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ക്ക് ഭീഷണിയായി നൂറുകണക്കിന് അവശിഷ്ടങ്ങള്‍ രൂപപ്പെട്ടതായാണ് വിവരം. തകര്‍ച്ചയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.