Short Vartha - Malayalam News

ചന്ദ്രനില്‍ നിന്ന് കുഴിച്ചെടുത്ത മണ്ണുമായി ചാങ്ഇ-6 പേടകം തിരിച്ചെത്തി

ചന്ദ്രനില്‍ നിന്ന് കുഴിച്ചെടുത്ത പാറയുടെയും മണ്ണിന്റെയും സാമ്പിളുമായാണ് ഇന്റര്‍ മംഗോളിയന്‍ മേഖലയില്‍ ഇന്ന് ഉച്ചയോടെ പേടകം തിരിച്ചെത്തിയത്. മേയ് മൂന്നിന് വിക്ഷേപിച്ച പേടകം ജൂണ്‍ രണ്ടിന് പുലര്‍ച്ചെയോടെയാണ് ചന്ദ്രനില്‍ ലാന്റ് ചെയ്തത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ഐറ്റ്കെനില്‍ നിന്നും ചാങ്ഇ-6 ശേഖരിച്ച സാമ്പിളുകള്‍ ചന്ദ്രനെ കുറിച്ചുള്ള പുതിയ അറിവുകള്‍ നല്‍കുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.