Short Vartha - Malayalam News

ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കുന്ന പേടകം വിക്ഷേപിച്ച് ചൈന

ചൈനയുടെ ചാന്ദ്ര പര്യവേക്ഷണ പരിപാടിയുടെ ഭാഗമായാണ് ചാങ് ഇ-6 വിക്ഷേപിച്ചത്. വെന്‍ചാങ് സാറ്റലൈറ്റ് ലോഞ്ച് സെന്ററില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. ചന്ദ്രന്റെ വിദൂരഭാഗത്ത് നിന്ന് പാറയുടെയും മണ്ണിന്റെയും സാമ്പിളുകള്‍ ശേഖരിക്കുകയാണ് പേടകത്തിന്റെ ലക്ഷ്യം. ഇതോടെ ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി മാറിയിരിക്കുകയാണ്.