Short Vartha - Malayalam News

ചൈനയിൽ സാമ്പത്തിക മാന്ദ്യമുളളതായി സമ്മതിച്ച് കമ്യൂണിസ്റ്റ് പാർട്ടി

ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ആവശ്യകതയിൽ വന്ന കുറവും ആഗോള സാഹചര്യങ്ങളുമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ചൈന ഭരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടി ജൂലായിൽ നടക്കുന്ന പ്ലീനത്തില്‍ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ചർച്ച ചെയ്യും. കഴിഞ്ഞ ഒക്ടോബറിൽ നടക്കേണ്ട പ്ലീനം സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് വൈകിയതെന്ന് കരുതുന്നു. ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയാണ് ചൈന.