Short Vartha - Malayalam News

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി വീണ്ടും ചൈന

2023-24 വര്‍ഷകാലയളവില്‍ ഇരുരാജ്യങ്ങളും തമ്മില്‍ 118. 4 ബില്യണ്‍ US ഡോളറിന്റെ കയറ്റിറക്കുമതി വ്യാപാരമാണ് നടന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതിയില്‍ 8.7 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനീഷിയേറ്റീവിന്റെ( GTRI) റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. US രണ്ടാം സ്ഥാനത്തും UAE മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്.