Short Vartha - Malayalam News

സൈന്യത്തിന്റെ ഭാഗമായ ഇന്ത്യക്കാരെ തിരിച്ചയക്കാന്‍ നടപടി തുടങ്ങിയതായി റഷ്യ

റഷ്യന്‍സേനയില്‍ ചേര്‍ന്ന ഇന്ത്യന്‍ പൗരന്മാരെ തിരിച്ചയക്കാന്‍ നടപടി തുടങ്ങിയതായി ഡല്‍ഹിയിലെ റഷ്യന്‍ എംബസി അറിയിച്ചു. ഏപ്രില്‍ മുതല്‍ ഇന്ത്യയുള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍നിന്ന് ആളുകളെ സൈനിക സേവനത്തിന് എടുക്കുന്നത് അവസാനിപ്പിച്ചിട്ടുണ്ട്. റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്നും എംബസി അറിയിച്ചു. റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായ 69 ഇന്ത്യക്കാരുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യ ഔദ്യോഗക പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.