Short Vartha - Malayalam News

തൊഴിൽ തട്ടിപ്പിനിരയായി റഷ്യയിലെത്തിയ മലയാളികളെ തിരിച്ചെത്തിക്കണം: കേന്ദ്രസർക്കാരിന് മുഖ്യമന്ത്രി കത്തയച്ചു

തൊഴിൽ തട്ടിപ്പിനിരയായി റഷ്യയിലെത്തിയ മലയാളികളെ തിരികെയെത്തിക്കണമെന്നും റഷ്യ - യുക്രൈൻ യുദ്ധത്തിൽ അതിർത്തിയിൽ കൊല്ലപ്പെട്ട മലയാളിയായ സന്ദീപ് ചന്ദ്രന്റെ ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന് കത്തയച്ചു. നിരവധി കേരളീയർ സൈനിക ക്യാമ്പുകളിൽ കുടുങ്ങിക്കിടക്കുകയാണെന്നും കത്തിൽ വിശദമാക്കി. അനധികൃത റിക്രൂട്ട്മെന്റ് ഏജൻസികളിലൂടെയും വ്യക്തികളിലൂടെയുമാണ് ഇവർ റഷ്യയിൽ എത്തിയതെന്നും ഇത്തരത്തിൽ എത്രപേർ റഷ്യയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കണ്ടെത്തണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.